Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ സ്‌കൂളുകള്‍ക്ക് ഫെബ്രുവരി 25 ന് പൊതുഅവധി പ്രഖ്യാപിച്ചു

February 17, 2024

news_malayalam_public_holiday_announced_on_february_25_for_teachers_day

February 17, 2024

ന്യൂസ്‌റൂം ഡെസ്‌ക്

മസ്‌കത്ത്: ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 25ന് പൊതുഅവധി പ്രഖ്യാപിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ചാണ് പൊതുഅവധി പ്രഖ്യാപിച്ചത്. ഒമാനി അധ്യാപക ദിനത്തോടനുബന്ധിച്ച്, എല്ലാ അധ്യാപകര്‍ക്കും അധ്യാപന, അഡ്മിനിട്രേറ്റീവ് സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അറിയിച്ചു. 

രാജ്യത്ത് ഫെബ്രുവരി 24നാണ് അധ്യാപകദിനം ആചരിക്കുന്നത്. ശനിയാഴ്ച വാരാന്ത്യ അവധി ദിവസമായതിനാലാണ് ഫെബ്രുവരി 25, ഞായറാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ മേഖലാ സ്‌കൂളുകള്‍ക്കും അവധി ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുത്ത് മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News