Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി

February 17, 2024

news_malayalam_abudhabi_police_warns_jay_walking_and_red_light_crossing

February 17, 2024

ന്യൂസ്‌റൂം ഡെസ്‌ക്

അബുദാബി: അബുദാബിയില്‍ അശ്രദ്ധമയി റോഡ് മുറിച്ചുകടക്കുക, വാഹനമോടിക്കുക, റെഡ് ട്രാഫിക് ലൈറ്റുകള്‍ അവഗണിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. ഇന്റര്‍സെക്ഷനുകളിലും ട്രാഫിക് സിഗ്നലുകള്‍ മുറിച്ചുകടക്കുമ്പോഴും ജാഗ്രതാ പാലിക്കണമെന്നും ഡ്രൈവര്‍മാരോട് പോലീസ് ആവശ്യപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിംഗിലൂടെയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. 

അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതിന്റെ വീഡിയോയും പോലീസ് എക്‌സില്‍ പങ്കുവെച്ചു. 

നിയുക്ത സ്ഥലങ്ങളിലല്ലാതെ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 89 പ്രകാരമാണ് പിഴ ചുമത്തുന്നത്. പാലങ്ങള്‍, തുരങ്കങ്ങള്‍, നിയുക്ത ക്രോസിംഗ് പോയിന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഫിക് ലൈറ്റുകള്‍ക്ക് അനുസൃതമായി മാത്രം റോഡ് മുറിച്ചുകടക്കണമെന്നും കാല്‍നടയാത്രക്കാരോട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം അഭ്യര്‍ത്ഥിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News