Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബിയില്‍ വാഹനങ്ങള്‍ ഓഫ് ചെയ്യാതെ പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്താന്‍ നിര്‍ദേശം

January 18, 2024

news_malayalam_new_rules_in_uae

January 18, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: അബുദാബിയില്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ ഓഫ് ചെയ്യാതെ പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ ഓണ്‍ ചെയ്തുവെച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി. ചില ഡ്രൈവര്‍മാര്‍ കാര്‍ ഓണ്‍ ചെയ്ത് ഷോപ്പിംഗ് നടത്തുന്നതും എടിഎമ്മുകള്‍ ഉപയോഗിക്കുന്നതും പ്രാര്‍ത്ഥന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്കാക്കി പോകരുതെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. കാറിനുള്ളിലെ ഉയര്‍ന്ന താപനില ശ്വാസതടസ്സത്തിന് കാരണമാകുമെന്നും ജീവന്‍ അപകടത്തിലാക്കുമെന്നും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News