Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ഫലസ്തീന്റെ ആദ്യ ശ്രമം പാളി; ഇറാന് 4-1ന്റെ ജയം

January 15, 2024

news_malayalam_afc_asian_cup_updates

January 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പിൽ ഫലസ്തീന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. ഇന്നലെ (ഞായർ) രാത്രി 8:30ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനുമായായിരുന്നു ഫലസ്തീന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ‘സി’യിലെ മത്സരത്തിൽ ഇറാൻ 4-1ന് ജയിച്ചു.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ കരിം അൻസാരിഫാദിൻ ഇറാന് വേണ്ടി ഗോൾ അടിച്ചു. തുടർന്ന് ഷോജ ഖലിൽ സാദ് (12ാം മിനിറ്റ്), മെഹ്ദി ഗായിദ് (38 മിനിറ്റ്), സർദാർ അസ്മൗൻ (55 മിനിറ്റ്) എന്നിവർ ഓരോ ഗോൾ വീതവും സ്വന്തമാക്കി.

എന്നാൽ, ആദ്യ പകുതി പിരിയും മുമ്പേ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ താമിർ സിയാം നേടിയ ഫലസ്തീന്റെ ഏക ഗോൾ ഗാലറിയിൽ ആരവമുയർത്തി. മത്സരത്തിന്റെ കിക്കോഫ് വിസിലിന് മുമ്പ് ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനമുയർന്നു കേട്ടതിനു പിന്നാലെ, ഗാസയിൽ കൊല്ലപ്പെട്ട 24,000ത്തോളം ജനങ്ങൾക്ക് ആദരമായി ഏതാനും നിമിഷത്തേക്ക് മൗനം പാലിച്ച് ഗാലറി ഒന്നടങ്കം നിശബ്ദമായി. 

അതേസമയം, ഗസയിലെ ഫലസ്തീനികളോടുള്ള ഐക്യദാർഢ്യവുമായി ആരാധകർ ഒന്നിച്ച ഒരു അപൂർവ പോരാട്ടമാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്നത്. ആരാധകർ ഫലസ്തീൻ ദേശീയ പതാകയേന്തിയും ഷാൾ അണിഞ്ഞും തലപ്പാവായ കഫിയ്യ ധരിച്ചും ഗാലറിയിലേക്കൊഴുകിയെത്തി. ഒരു കൈയിൽ ഇറാന്റെയും, മറുകൈയിൽ ഫലസ്തീന്റെയും പതാകയേന്തിയും, മുഖത്ത് ഇരുവശങ്ങളിലായി രണ്ടു രാജ്യങ്ങളുടെയും ചായമണിഞ്ഞും ആരാധകർ സ്റ്റേഡിയത്തിലെത്തി.

ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ നൂറാം ദിവസത്തിൽ തന്നെയായിരുന്നു ഫലസ്തീന്റെ ആദ്യ മത്സരം. ഇറാനും യുഎഇയും ഹോങ്കോങ്ങും അടങ്ങുന്ന ഗ്രൂ​പ് ‘സി​'യി​ലാണ് ഫലസ്തീൻ ടീം "ലയൺസ്‌ ഓഫ് കനാൻ" മ​ത്സ​രി​ക്കു​ന്നത്. ജനുവരി 18 ന് യു.എ.ഇയെയും, ജനുവരി 23 ന് ഹോങ്കോങ്ങിനെയും ഫലസ്തീൻ നേരിടും.

അതേസമയം, ഇന്ന് (തിങ്കൾ) വൈകുന്നേരം 2:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ബഹ്റൈൻ കൊറിയ റിപ്പബ്ലിക്കിനെതിരെ മത്സരിക്കും. കൂടാതെ, വൈകുന്നേരം 5:30ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്തോനേഷ്യ ഇറാഖിനെതിരെയും, രാത്രി 8:30ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ മലേഷ്യ ജോർദാനെതിരെയും പോരാടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News