Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് തട്ടിപ്പില്‍ മുന്നറിയിപ്പുമായി അധികൃതര്‍

October 14, 2023

news_malayalam_online_scam_updates_in_uae

October 14, 2023

ന്യൂസ്‌റൂം ബ്യുറോ

ഷാര്‍ജ: വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജ ഇവന്റ് ടിക്കറ്റുകളുടെ വില്‍പനയില്‍ ഉപയോക്താക്കള്‍ക്ക് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എഡിജെഡി ) അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി . ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.  

ഇല്ലാത്ത ഇവന്റുകളുടെ പേരില്‍ വ്യാജ പരസ്യങ്ങള്‍ നിര്‍മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കും.  ഇത്തരം തട്ടിപ്പുകളില്‍ അകപ്പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടമാകുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഒരു കാരണവശാലും ബാങ്കിംഗ് ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ ടിക്കറ്റ് ദാതാക്കളുമായി പങ്കുവെക്കരുത്. ടിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തണം, അംഗീകൃത വില്‍പ്പനക്കാരില്‍ നിന്ന് മാത്രം ടിക്കറ്റ് വാങ്ങുക, വില്‍പനയില്‍ സംശയം തോന്നിയാല്‍ അടിയന്തരമായി അധികൃതരുമായി ബന്ധപ്പെടുക തുടങ്ങിയ നിര്‍ദേശങ്ങളും എഡിജെഡി നല്‍കിയിട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News