Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഓണ്‍ലൈന്‍ വഴിയുള്ള തൊഴില്‍ തട്ടിപ്പുകളില്‍ അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

November 25, 2023

Qatar_News_Malayalam

November 25, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഓണ്‍ലൈനിലൂടെയുള്ള തൊഴില്‍ തട്ടിപ്പുകളില്‍ അബുദാബി പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാജ ഓണ്‍ലൈന്‍ വില്‍പനയിലും തട്ടിപ്പുകളിലും രാജ്യത്തെ തൊഴിലന്വേഷകര്‍ ജാഗ്രത പാലിക്കണമെന്നും അബുദാബി പോലീസ് നിര്‍ദേശിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 

നിയമാനുസൃതമായ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ എന്ന വ്യാജേന സാമൂഹിക മാധ്യമങ്ങളിലൂടെ തൊഴിലന്വേഷകരെ കബളിപ്പിച്ച് പണം തട്ടുന്നതാണ് രീതി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റ് ഷോപ്പിംഗിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഫോണ്‍ കോളുകള്‍, മെസേജുകള്‍, എസ്എംഎസുകള്‍ എന്നിവയിലൂടെയുള്ള തട്ടിപ്പുകളാണ് കൂടുതലായുള്ളത്. ഇത്തരത്തിലുള്ള സന്ദര്‍ഭത്തില്‍ അക്കൗണ്ട്, ബാങ്കിംഗ് വിവരങ്ങള്‍, പാസ്‌വേര്‍ഡുകള്‍, തുടങ്ങിയ രഹസ്യവിവരങ്ങള്‍ ഒരുകാരണവശാലും പങ്കിടരുതെന്നും അബുദാബി പോലീസ് അറിയിച്ചു. നിയമാനുസൃതമായ ബാങ്ക് ജീവനക്കാര്‍ ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്നും പോലീസ് ഓര്‍മിപ്പിച്ചു. 

വ്യാജ സന്ദേശങ്ങളോ അജ്ഞാത കോളുകളോ ലഭിച്ചാല്‍ പോലീസില്‍ വിവരമറിയിക്കാനും അബുദാബി പോലീസ് അഭ്യര്‍ത്ഥിച്ചു. 8002626 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുകയോ ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News