Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ സ്പെഷ്യൽ നമ്പർ പ്ലേറ്റുകളുടെ ഓൺലൈൻ ലേലം ഫെബ്രുവരി 19ന് 

February 14, 2024

news_malayalam_rta_updates_in_uae

February 14, 2024

ന്യൂസ്‌റൂം ഡെസ്ക് 

ദുബായ്: ദുബായിൽ സ്പെഷ്യൽ നമ്പർ പ്ലേറ്റുകളുടെ 74-ാമത് ഓൺലൈൻ ലേലം ഫെബ്രുവരി 19ന് ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ, വിൻ്റേജ് കാറുകൾ, മോട്ടോർ ബൈക്കുകൾ എന്നിവയുടെ 2, 3, 4, 5 അക്കങ്ങളുള്ള 350 ഫാൻസി നമ്പർ പ്ലേറ്റുകളാണ് ഫെബ്രുവരി 19 ന് രാവിലെ 8 മണി മുതൽ ലേലം ചെയ്യുന്നത്. ഓൺലൈൻ ലേലത്തിനുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 12 ന് ആരംഭിച്ചു.

 

A, B, H, I, J, K, L, M, N, O, P, Q, R, S, T, U, V, W, X, Y, Z എന്നീ കോഡുകളാണ് ലേലത്തിലുള്ളത്. വാഹന നമ്പർ പ്ലേറ്റുകൾ ലേലത്തിൽ വിൽക്കുന്നതിന് 5 ശതമാനം വാറ്റ് ബാധകമാണ്. ഓരോ ലേലക്കാരനും ദുബായിൽ ഒരു ട്രാഫിക് ഫയൽ ഉണ്ടായിരിക്കണം. കൂടാതെ 5,000 ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്കും റീഫണ്ടബിൾ എൻട്രി ഫീയായി 120 ദിർഹം നൽകുകയും വേണം. 

ക്രെഡിറ്റ് കാർഡ് മുഖേനയോ (www.rta.ae), ദുബായ് ഡ്രൈവ് ആപ്പിലൂടെയോ, ഉമ്മുൽ റമൂൽ, അൽ ബർഷ, ദെയ്‌റ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളിലൂടെയോ പണമടയ്ക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News