Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നജീബിന്റെ ക്രൂരനായ അര്‍ബാബായി ത്വാലിബ്; ആടുജീവിതത്തിലെ പ്രധാന വില്ലനായി ഒമാനി നടന്‍

March 20, 2024

news_malayalam_omani_acted_in_malayalam_movie_aadujeevitham

March 20, 2024

അഞ്ജലി ബാബു

ദോഹ: നിറയെ പ്രതീക്ഷകളുമായി പ്രവാസ ലോകത്തേക്ക് ചേക്കേറിയ മലയാളിയായ നജീബിന്റെ കഥ പറയുന്ന നോവലാണ് ബെന്യാമിന്റെ 'ആടുജീവിതം'. നജീബിന്റെ മരുഭൂമി ജീവിതത്തത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നത് അദ്ദേഹത്തിന്റെ ക്രൂര സ്വഭാവമുള്ള അര്‍ബാബാണ്.ജോലിക്കായി വിമാനത്താവളത്തിലെത്തിയ നജീബിനെ കടത്തിക്കൊണ്ടുപോയി മരുഭൂമിയില്‍ ആടുകളേയും ഒട്ടകങ്ങളേയും നോക്കാന്‍ ഏല്‍പ്പിക്കുന്നു. ഉപ്പ് നിറഞ്ഞ വെള്ളവും ചൂടും വെയിലും എഴുനൂറോളം ആടുകളും.. ഇതായിരുന്നു പിന്നീടുള്ള നജീബിന്റെ ജീവിതം. ക്രൂരനായ അര്‍ബാബ് നജീബിനെക്കൊണ്ട് നരകതുല്യമായ പണികള്‍ ചെയ്യിപ്പിച്ചു. കഴിക്കാന്‍ ഭക്ഷണമോ നല്ല വസ്ത്രങ്ങളോ നല്‍കിയില്ല. മലയാളിയായ നജീബ് അനുഭവിച്ച സമാനതകളില്ലാത്ത ദുരിത ജീവിതം സിനിമയാകുകയാണ്. നജീബായി പൃഥ്വിരാജ് എത്തുന്ന ആടുജീവിതം, ദ ഗോട്ട് ലൈഫ് എന്ന സിനിമ സംവിധാനം ചെയ്യുന്നത് ബ്ലസിയാണ്. 

നജീബിന്റെ ജീവിതം സിനിമയാകുമ്പോള്‍, വില്ലനായ അര്‍ബാബിനെ അവതരിപ്പിക്കുന്നത് ഒരു ഒമാനി നടനാണ്. ഒമാനി നടനായ ഡോ. ത്വാലിബ് അല്‍ ബലൂഷിയാണ് സിനിമയിലെ പ്രധാന വില്ലന്‍ വേഷത്തിലെത്തുന്നത്. നോവലില്‍ ക്രൂരമുഖമാണ് അര്‍ബാബായ അറബിക്കുള്ളത്. പക്ഷെ മലയാളികള്‍ തന്റെ കഥാപാത്രത്തെ നെഞ്ചേറ്റുമെന്നാണ് പ്രതീക്ഷയെന്ന് ഒമാനി താരം ത്വാലിബ് പറയുന്നു. അന്താരാഷ്ട്ര സിനിമയില്‍ അഭിനയിക്കുന്ന ആദ്യ ഒമാനി കൂടിയാണ് ത്വാലിബ്. ത്വാലിബിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് ആടുജീവിതം. 

2018 മുതല്‍ ചിത്രീകരണം ആരംഭിച്ച ബ്ലെസിയുടെ 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് 2023 ജൂലൈയിലാണ്. ഈ മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യും. കോവിഡ് ഉള്‍പ്പെടെയുള്ള വലിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജോര്‍ദാനായിരുന്നു പ്രധാന ലൊക്കേഷന്‍. സിനിമയുടെ ചിത്രീകരണത്തിനിടെ കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് വെല്ലുവിളിയായി. ഹോം ക്വാറന്റൈന്‍ പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളും ബിസിനസുകാരും അടങ്ങുന്ന 255 കലാകാരന്‍മാര്‍ ജോര്‍ദാനില്‍ കുടുങ്ങി. 70 ദിവസത്തിന് ശേഷം ഇന്ത്യയും ജോര്‍ദാനുമായുള്ള ധാരണാപ്രകാരം പിന്നീട് ഇവരെ രണ്ട് പ്രത്യേക വിമാനങ്ങളില്‍ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. 

ഓസ്‌കാര്‍ ജേതാക്കളായ എആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ്. മലയാളത്തിന് പുറമെ ഹിന്ദി , തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News