Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അപ്രതീക്ഷിത മഴ, ഒമാൻ കാലവസ്ഥാ വിഭാഗം ഡയരക്ടർ മാപ്പ് ചോദിച്ചു

November 13, 2023

Qatar_Malayalam_News

November 13, 2023

ന്യൂസ്‌റൂം ഡെസ്ക്

സലാല: കഴിഞ്ഞദിവസം അപ്രതീക്ഷിതമായി പെയ്ത മഴയില്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാത്തതില്‍ ഒമാന്‍ കാലാവസ്ഥ വിഭാഗം ജനറല്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ ഖദൂരി ക്ഷമ ചോദിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു മുന്നറിയിപ്പ് വൈകിയതിലുള്ള മാപ്പ് ചോദിച്ചത്. സാധാരണ രീതിയിലുള്ള കാലാവസ്ഥയാണ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായിരുന്നതെന്നും മഴയുടെ സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

അതേസമയം കഴിഞ്ഞദിവസം ദോഫാര്‍ ഗവര്‍ണറേറ്റില്‍ പെയ്ത മഴയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും ഗതാഗത തടസ്സവും ഉണ്ടായി. റോയല്‍ ഒമാന്‍ പോലീസ് എത്തിയാണ് തടസ്സങ്ങള്‍ നീക്കിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News