Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തൽക്കാലം അയക്കൂറ വേണ്ട,ഒമാനിൽ കിംഗ് ഫിഷിന് വിലക്ക് 

August 15, 2023

August 15, 2023

ന്യൂസ്‌റൂം ബ്യൂറോ

മസ്കത്ത്: ഒമാനിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിനും വിൽപന നടത്തുന്നതിനും രണ്ട് മാസത്തേക്ക് നിരോധിച്ചതായി വാട്ടർ റിസോഴ്സസ് അഗ്രിക്കൾച്ചർ ആൻഡ് ഫിഷറീസ് മന്ത്രാലയം (എം.എ.എഫ്.ഡബ്ല്യൂ.ർ) അറിയിച്ചു. മന്ത്രിതല പ്രമേയത്തിലെ  വ്യവസ്ഥകൾ അനുസരിച്ച്, 2023 ഓഗസ്റ്റ് 15 മുതൽ 2023 ഒക്ടോബർ 15 വരെയാണ് നിരോധനം ഏർപെടുത്തിയിരിക്കുന്നത്.

മത്സ്യബന്ധനം, വിപണനം, കയറ്റുമതി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾക്കും മീൻ പിടുത്തക്കാർക്കും  കമ്പനികൾക്കും, സ്ഥാപനക്കാർക്കും നിയമം ബാധകമാണെന്നും, നിരോധന കാലയളവ് ആരംഭിക്കുന്നതിന് മുൻപ് ഇവരുടെ പക്കലുള്ള കിംഗ് ഫിഷിന്റെ അളവ് രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിരോധന കാലയളവിൽ വ്യാപാരം ചെയ്യാനോ കയറ്റുമതി ചെയ്യാനോ അനുവദിക്കുന്നതായിരിക്കില്ല. നിയമലംഘകർക്കെതിരെ നിയമ നടപടികളും പിഴകളുമുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News