Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുൻ ഒമാനി നയതന്ത്ര ഉദ്യോഗസ്ഥനെ ഈജിപ്തിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

September 19, 2023

Qatar_Malayalam_News

September 19, 2023

ന്യൂസ്‌റൂം ബ്യുറോ

കയ്‌റോ : മുൻ ഒമാനി നയതന്ത്ര ഉദ്യോഗസ്ഥൻ ഹോദ് ബിൻ സൈഫ് അൽ അലവി ഈജിപ്തിൽ കൊല്ലപ്പെട്ടു. ഈജിപ്തിലെ അൽജീസ ഗവർണറേറ്റിലെ അൽമുഹന്ദിസീൻ ഡിസ്ട്രിക്ടിൽ താമസിക്കുന്ന  ഫ്‌ളാറ്റിലാണ് അദ്ദേഹത്തെ ചോരവാർന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ചക്കായി ഫ്‌ളാറ്റിൽ കയറിയ മോഷ്ടാക്കൾ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കയ്‌റോ ഒമാൻ എംബസിയിൽ മീഡിയ അറ്റാഷെയായും, ഒമാൻ ഇൻഫർമേഷൻ മന്ത്രാലയത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറലായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈജിപ്തിലെ വനിതാ ശുചീകരണ തൊഴിലാളിയും ഡ്രൈവറുമാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം 14 മൊബൈൽ ഫോണുകളും, ഏഴു വാച്ചുകളും, ക്യാമറയും, പണവും സേഫും ഫ്‌ളാറ്റിൽ നിന്ന് സംഘം കൈക്കലാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News