Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ചെമ്മീന്‍ പിടിക്കുന്നതിനും വിൽപന നടത്തുന്നതിനും വിലക്ക്; നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 ഒമാനി റിയാല്‍ വരെ പിഴ

December 04, 2023

 Malayalam_Qatar_News

December 04, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ഒമാനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വിപണനത്തിനും നിരോധനം ഏർപ്പെടുത്തി. 2024 ഓഗസ്റ്റ് വരെയണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുത്പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരാധനമെന്നും കൃഷി , മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി.

ഈ നിരോധന കാലയളവില്‍ ചെമ്മീന്‍ വ്യാപാരവും കയറ്റുമതിയും അനുവദിക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 ഒമാനി റിയാല്‍ വരെ പിഴയോ മൂന്നു മാസം വരെ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. കൂടാതെ, ചെമ്മീന്‍ പിടിക്കാനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും മത്സ്യബന്ധന ലൈസന്‍സ് താൽകാലികമായോ എന്നെന്നേക്കുമായോ റദ്ദാക്കുകയും ചെയ്യും.

മത്സ്യബന്ധന നിയന്ത്രണങ്ങളെക്കുറിച്ച് കോസ്റ്റ് ഗാര്‍ഡ് ഓഫ് റോയല്‍ ഒമാന്‍ പോലീസ്, റോയല്‍ ഒമാന്‍ നേവി, മാരിടൈം സെക്യൂരിറ്റി സെന്റര്‍, തൊഴില്‍ മന്ത്രാലയം എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നിരീക്ഷണ ക്യാംപെയ്നുകൾ സംഘടിപ്പിക്കുമെന്നും കാര്‍ഷിക, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News