Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശം ഇനി മുതൽ യുഎഇ പാസ് വഴി കൈമാറാം; പുതിയ നിയമം പ്രാബല്യത്തിൽ 

December 13, 2023

 News_Qatar_Malayalam

December 13, 2023

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: യു.എ.ഇയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശം യുഎഇ പാസ് വഴി കൈമാറാൻ സംവിധാനമൊരുക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പൊതുജനങ്ങൾക്ക് വാഹന നമ്പർ പ്ലേറ്റുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സൗകര്യമൊരുക്കുന്നതിനും, ഉപയോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിനുമാണ് പുതിയ സേവനം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. 

ഇതോടെ ഉപയോക്താവ് ആർടിഎ ഹാപ്പിനസ് സെന്ററുകൾ സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഒഴിവായി. പുതിയ നിയമത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് നമ്പർ പ്ലേറ്റ് വിൽക്കുന്നയാളും വാങ്ങുന്നയാളും വിലയും പേയ്‌മെന്റ് രീതിയും മുൻകൂട്ടി തീരുമാനിക്കണം. കൂടാതെ, വിൽപ്പനക്കാരൻ വാങ്ങുന്നയാളുടെ യുഎഇ പാസ്, ടെലിഫോൺ നമ്പർ, ട്രാഫിക് ഫയൽ എന്നിവയുടെ പകർപ്പ് കൈവശം വയ്‌ക്കണം. അതിനുശേഷം, യുഎഇ പാസ് ഉപയോഗിച്ച് വിൽപനയും വാങ്ങലും റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്‌തതിന് ശേഷം നിശ്ചിത സേവന ഫീസ് അടക്കണം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News