Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായിൽ വഴി തെറ്റുമ്പോൾ റിവേഴ്‌സ് എടുത്താൽ 500 ദിർഹം പിഴ

September 24, 2023

Malayalam_News_Qatar

September 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ വാഹനമോടിക്കുമ്പോൾ വഴി തെറ്റിയാൽ റിവേഴ്സ് എടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ഗതാഗത വിഭാഗം അറിയിച്ചു. നിയമലംഘകർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വഴി തെറ്റിയാൽ മുന്നോട്ട് പോയി ഏറ്റവും അടുത്ത് ലഭിക്കുന്ന യു–ടേൺ എടുത്ത് തിരിച്ചുവരാമെന്നും അധികൃതർ നിർദ്ദേശിച്ചു. 

അശ്രദ്ധയോടെ വാഹനം റിവേഴ്‌സ് എടുക്കുന്നത് മൂലം ഉണ്ടാകുന്ന ഗുരുതര അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനം റിവേഴ്‌സ് എടുക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, പാർക്കിങ്ങിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്ന് രക്ഷിതാക്കൾക്കും നിർദ്ദേശമുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News