Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഷാര്‍ജയില്‍ ഏകീകൃത ജിസിസി വാരാചരണത്തിന്റെ ഭാഗമായി ഒമ്പതോളം തടവുകാരെ വിട്ടയച്ചു

December 30, 2023

news_malayalam_prisoners_released_in_uae

December 30, 2023

ന്യൂസ്‌റൂം ബ്യുറോ

ഷാര്‍ജ: ഷാര്‍ജയില്‍ ഈ വര്‍ഷത്തെ തടവുകാരുടെ ഏകീകൃത ജിസിസി വാരാചരണത്തിന്റെ ഭാഗമായി ഒൻപത് തടവുകാരെ വിട്ടയച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കുടിശ്ശികയുള്ള പിഴകള്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന തടവുകാരെയാണ് വിട്ടയച്ചത്. കുടിശ്ശിക തീര്‍ക്കാന്‍ ഫറാജ് ഫണ്ടില്‍ നിന്ന് 2,91,000 ദിര്‍ഹം നല്‍കിയ ശേഷമാണ് തടവുകാരെ മോചിപ്പിച്ചതെന്ന് ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയ്ഫ് സാരി അല്‍ ഷംസി പറഞ്ഞു. 

ജിസിസി വാരാചരണത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്ത് സംഘടിച്ച ഓപ്പണ്‍ ഡേയില്‍ തടവുകാര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് നിര്‍മ്മിച്ച 'ആദംസ് ട്രീ ' എന്ന ചിത്രവും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News