Breaking News
സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു |
സിദ്ധിഖിന്റെ ജീവനെടുത്തത് യൂനാനി ചികിത്സയോ?ഡോ.നൂഹുവിന്റെ ഫേസ്ബുക് പോസ്റ്റ് വിവാദത്തിൽ

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യുറോ 

തിരുവനന്തപുരം : യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്ന ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ പരാമർശം വിവാദമാവുന്നു.ആയുർവേദ ചികിൽസക്കെതിരെ നേരത്തെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ ഡോ.നൂഹുവിന്റെ പരാമർശം അലോപ്പതി ഒഴികെയുള്ള എല്ലാ ചികിത്സാ രീതികളെയും അടച്ചാക്ഷേപിക്കുന്നതാണെന്ന വാദമാണ് മറുപക്ഷം ഉന്നയിക്കുന്നത്.

 

സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുല്‍ഫി നൂഹുവിന്റെ പ്രതികരണം. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാരീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അത് മിത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാരീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :
അത് ശാസ്ത്രമേയല്ല.!
സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്
യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്.
അതൊരു അന്ധവിശ്വാസം
ശാസ്ത്രീയ ചികിത്സാരീതിയെ അല്ല.
മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചർച്ച നിലച്ച മട്ടാണ്.
അതങ്ങനെ നിൽക്കട്ടെ.
അതാണ് കേരളത്തിന് നല്ലത്.
എന്നാൽ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടർച്ചയായി,
ശക്തമായി ചർച്ചചെയ്യപ്പെടണം.
അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്.
സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൾ .
യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ
ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം
അത് മിത്തല്ല.
ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.
ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ, ഒരുതരം കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു.
_പാൽനിലാവിന് - മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്പരമായി മാറിയ
ശ്രീ സിദ്ദിഖിന് ആദരാഞ്ജലികൾ
ഡോ സുൽഫി നൂഹു

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News