Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഷാര്‍ജയിലെ പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

April 04, 2024

news_malayalam_new_born_baby_found_abandoned_in_sharjah_mosque

April 04, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ മജാസ് ഒന്നിലെ പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. ഒരു ദിവസം മാത്രം പ്രായമുള്ള ആഫ്രിക്കന്‍ വംശജരെന്ന് തോന്നിക്കുന്ന കുഞ്ഞിനെ മോസ്‌ക് ഗാര്‍ഡാണ് കണ്ടെത്തിയത്.

കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പള്ളിയിലെ ജീവനക്കാര്‍ പ്രാര്‍ത്ഥനയ്ക്കായി പോകുമ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നവജാത ശിശുവിനെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ ഷാര്‍ജ പോലീസിലെ ഓപ്പറേഷന്‍ വിഭാഗത്തിലേക്ക് വിളിച്ച് വിവരമറിയിച്ചു. പോലീസ് പട്രോളിംഗ് സംഘവും ആംബുലന്‍സും സംഭവസ്ഥലത്തെത്തി കുഞ്ഞിനെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് നിലവില്‍ ആശുപത്രിയിലെ ഐസിയുവിലാണ്.

ആശുപത്രിയില്‍ നിന്ന് ആവശ്യമായ എല്ലാ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പുകളും സമ്പൂര്‍ണ വൈദ്യപരിശോധനയും നല്‍കിയ ശേഷം കുഞ്ഞിനെ ശിശു സംരക്ഷണ സമിതിക്ക് കൈമാറുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News