Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്; സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

December 21, 2023

Qatar_News_Malayalam

December 21, 2023

ന്യൂസ്‌റൂം ഡെസ്ക്

യുഎഇ: ദുബായില്‍ പുതുവത്സരത്തോടനുബന്ധിച്ച് സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഹ്യൂമന്‍ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്നിന് സര്‍ക്കാര്‍ - സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. അവധിക്ക് ശേഷം ജനുവരി 2 (ചൊവ്വാഴ്ച) മുതല്‍ പ്രവര്‍ത്തി ദിനം ആരംഭിക്കുമെന്നും അധികൃതര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. 

അതേസമയം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് ഇത്തവണയും സജ്ജീകരിക്കുന്നത്. ആയിരത്തിലധികം ഡ്രോണുകളും അക്വാട്ടിക് പൈറോടെക്നിക്കുകളും ഉപയോഗിച്ച് റാസല്‍ഖൈമയില്‍ തയ്യാറാക്കുന്ന ഫയര്‍വര്‍ക്കുകളാണ് പ്രധാന ആകര്‍ഷണം. പുതുവത്സര ദിനത്തില്‍ അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ റാസല്‍ഖൈമയിലെ അല്‍ ഹംറ വില്ലേജ് വരെ നീളുന്ന 4.5 കിലോമീറ്റര്‍ ബീച്ചില്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഫയര്‍ വര്‍ക്കുകള്‍ നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News