Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഗസയ്ക്ക് ഐക്യദാര്‍ഢ്യം; ഷാര്‍ജയില്‍ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ചു

December 27, 2023

news_malayalam_new_rules_in_uae

December 27, 2023

ന്യൂസ്‌റൂം ഡെസ്ക്

ഷാര്‍ജ: ഷാര്‍ജയില്‍ ഇത്തവണ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. വെടിക്കെട്ടുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി. ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞദിവസമാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും സഹകരിക്കണമെന്നും നിയമ ലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാര്‍ജ പോലീസ് വ്യക്തമാക്കി. 

അതേസമയം ദുബായിലെ ഗ്ലോബല്‍ വില്ലേജിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് തടസ്സമില്ല. രാത്രി എട്ട് മണിമുതല്‍ പുലര്‍ച്ചെ ഒരു മണിവരെ ആഘോഷങ്ങള്‍ നടക്കുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഗ്ലോബല്‍ വില്ലേജിന് പുറമെ ബുര്‍ജ് ഖലീഫ, ഹത്ത, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ്, അല്‍ സീഫ്, ബ്ലൂ വാട്ടേഴ്‌സ് എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടക്കും. ബുര്‍ജ് ഖലീഫയിലെ ആഘോഷപരിപാടികളുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News