Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കുന്നു 

January 27, 2024

news_malayalam_new_rules_in_saudi

January 27, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദിയിൽ ബസ് ഡ്രൈവർമാരുടെ യൂണിഫോം ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അംഗീകരിച്ചു. സ്‌പെഷ്യലൈസ്ഡ് ട്രാൻസ്‌പോർട്ടേഷൻ, സ്കൂൾ ബസ്, വാടക ബസ് , ഇന്റർനാഷണൽ ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ എല്ലാവിധ ബസ് സർവീസുകൾക്കും യൂണിഫോം ബാധകമാണ്. 2024 ഏപ്രിൽ 27 മുതൽ യൂണിഫോം നിയമം പ്രാബല്യത്തിൽ വരും. ബസ് ഗതാഗത മേഖലയിൽ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും പൊതുരൂപവും അനുകൂല ആകർഷണത്വവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.

പുരുഷ ഡ്രൈവർമാർക്ക് സൗദി ദേശീയ വസ്ത്രം (തോബ്) യൂണിഫോം ആയി ഉപയോഗിക്കാവുന്നതാണ്. തോബിനൊപ്പം ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. തോബ് ഉപയോഗിക്കുന്ന ഡ്രൈവർക്ക് ശിരോവസ്ത്രം നിർബന്ധമില്ല. തൊപ്പി ഉപയോഗിക്കുകണമെങ്കിൽ കറുത്ത നിറത്തിലുള്ള തൊപ്പി മാത്രമേ അനുവദിക്കുകയുള്ളു. തോബ് ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്‌സും കറുത്ത ബെൽറ്റും കറുത്ത ഷൂസും ആണ് ധരിക്കേണ്ടത്. 

വനിതാ ഡ്രൈവർമാർക്ക് യൂണിഫോം ആയി പർദ്ദ ഉപയോഗിക്കാവുന്നതാണ്. പർദ്ദക്കൊപ്പം ഇവർ ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. ഇവർക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കുകയാണെങ്കിൽ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. പർദ്ദ ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്‌സും കറുത്ത ബെൽറ്റും കറുത്ത ഷൂസും ആണ് ധരിക്കേണ്ടത്. 

യൂണിഫോമിന് പുറമെ ഡ്രൈവർക്ക് ജാക്കറ്റോ കോട്ടോ ഉപയോഗിക്കാവുന്നതാണ്. യൂനിഫോമിനൊപ്പം ഡ്രൈവർമാർ തിരിച്ചറിയൽ കാർഡ് ധരിക്കണം. പേരും ഫോട്ടോയും ഡ്രൈവർ കാർഡ് നമ്പറും സ്ഥാപനത്തിന്റെ പേരും എംബ്ലവും തിരിച്ചറിയൽ കാർഡിൽ ഉൾപ്പെടുത്തിയിരിക്കണം. എജ്യുക്കേഷനൽ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള വ്യക്തികൾ തിരിച്ചറിയൽ കാർഡിൽ ഡ്രൈവറുടെ പേരും ഡ്രൈവർ കാർഡ് നമ്പറും മാത്രം ഉപയോഗിച്ചാൽ മതി.

അതേസമയം, ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയിൽ നിന്ന് മുൻകൂട്ടി അനുമതി നേടി കമ്പനികൾക്ക് പ്രത്യേക യൂണിഫോം വികസിപ്പിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നീളൻ കൈയുള്ള ഷർട്ടോ ഹാഫ് കൈയുള്ള ഷർട്ടോ, ഇറക്കം കൂടിയ പാന്റ്‌സും ബെൽറ്റും ഷൂസും ആയിരിക്കണം യൂണിഫോം ആയി നിശ്ചയിക്കേണ്ടത്. പുരുഷ, വനിതാ ഡ്രൈവർമാർക്ക് തൊപ്പിയും ധരിക്കാവുന്നതാണ്. ഷർട്ടിന്റെ നിറത്തിന് പൊരുത്തപ്പെടുന്ന നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News