Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ നവംബര്‍ ഒന്നിന് തുറക്കും 

October 17, 2023

news_malayalam_new_terminal_in_abudhabi_airport

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ നവംബര്‍ ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അബുദാബി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു . ഉദ്ഘാടനത്തിന് മുന്നോടിയായി ഒക്ടോബര്‍ 31ന് ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പ്രാരംഭ സര്‍വീസ് നടത്തും. രണ്ടാഴ്ച കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി എല്ലാ വിമാന സര്‍വീസുകളും ടെര്‍മിനല്‍-എയിലേക്ക് മാറും. ടെര്‍മിനലില്‍ 163 ഔട്ട്‌ലെറ്റുകളും നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും. 

7,42,000 ചതുരശ്ര മീറ്ററുള്ള ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നായ അബുദാബി വിമാനത്താവളത്തിലെ  ടെര്‍മിനല്‍-എയില്‍ ഒരേസമയം 79 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. മണിക്കൂറില്‍ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യാനും സാധിക്കും. 138 മുറികളുള്ള ഹോട്ടലും ഓപണ്‍ എയര്‍ ലോഞ്ചും രണ്ട് ആരോഗ്യ- ബ്യൂട്ടി സ്പാകളും ഉള്‍പ്പെടുന്നതാണ് പുതിയ ടെര്‍മിനല്‍.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News