Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി

October 25, 2023

news_malayalam_development_updates_in_saudi

October 25, 2023

ന്യൂസ്‌റൂം ഡെസ്ക് 

ദമ്മാം: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിർ' പ്ലാറ്റ്‌ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. എട്ട് സേവനങ്ങളാണ് പുതുതായി അബ്ഷിർ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയത്. പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമിയും നാഷണൽ ഇൻഫർമേഷൻ സെന്റർ മേധാവി ഡോക്ടർ ഉസാം അൽവഖീതും ചേർന്നാണ് പുതിയ സേവനങ്ങളുടെ പ്രഖ്യാപനം നടത്തിയത്.

സ്വദേശികൾക്കും വിദേശികൾക്കുമായി 350ൽ കൂടുതൽ സേവനങ്ങളാണ് അബ്ഷിർ വഴി ലഭ്യമാക്കുന്നത്. ഉപയോക്താക്കൾക്ക് സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ നിയമനടപടികൾ ഓൺലൈനിൽ പൂർത്തിയാക്കാമെന്നതാണ് പ്ലാറ്റഫോമിന്റെ പ്രത്യേകത.

കുടുംബക്കാർക്കിടയിലെ വാഹനങ്ങളുടെ ഉടമസ്ഥവകാശ കൈമാറ്റം, കമ്പനികളുടെ ഉടമസ്ഥതിയിലുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റൽ, ഷോറുമുകളിൽ നിന്നുള്ള വാഹന രജിസ്ട്രേഷൻ, ബൈക്ക് ഉടമസ്ഥവകാശത്തിന്റെ കൈമാറ്റവും രജിസ്ട്രേഷനും, മുൻകൂട്ടിയുള്ള ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങളാണ് പുതുതായി അബ്ഷീറിൽ ഉൾപ്പെടുത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News