Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ ടാക്‌സി സെർവീസിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഗതാഗത വകുപ്പ്

October 15, 2023

news_malayalam_new_taxi_rules_in_oman

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ഒമാനില്‍ ടാക്‌സി ഓടിക്കുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത മന്ത്രാലയം. 2016ല്‍ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി മൂന്ന് വര്‍ഷം പൂര്‍ത്തിയായ ശേഷം മാത്രമേ ടാക്‌സി ഓടിക്കാന്‍ പാടുള്ളൂ. 600 റിയാലില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മാത്രമേ പാര്‍ട്ട് ടൈമായി ടാക്‌സി ഓടിക്കാന്‍ അനുമതിയുള്ളൂ. 

വാഹനം ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സും കൂടിയ പ്രായപരിധി 60 വയസ്സുമാണ്. എന്നാല്‍ 60 വയസ്സിന് ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൂടി അധികമായി ടാക്‌സി സര്‍വീസ് നടത്താന്‍ സാധിക്കും. വിമാനത്താവളം, തുറമുഖം, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ടാക്‌സി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് ഏഴ് വര്‍ഷത്തെ പഴക്കം പാടില്ല. പൊതു ഇടങ്ങളില്‍ സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ക്ക് പഴക്കം പത്ത് വര്‍ഷത്തില്‍ കൂടാനും പാടില്ല എന്നാണ് പുതിയ ഉത്തരവ്. ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഗതാഗതവകുപ്പ് മുന്നറിയിപ്പ് നല്‍കി

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News