Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 70 ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു

February 29, 2024

news_malayalam_new_nol_card_for_students_in_dubai

February 29, 2024

ന്യൂസ്‌റൂം ഡെസ്‌ക് 

ദുബായ്: ദുബായില്‍ സ്‌കൂളുകളിലേയും സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രത്യേക ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് 70 ശതമാനം ഇളവുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ നോള്‍ കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു.  പുതിയ നോള്‍ കാര്‍ഡുകള്‍ പുറത്തിറക്കാനുള്ള ധാരണാപത്രത്തില്‍ ആര്‍ടിഎയും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡ് അസോസിയേഷനും ഒപ്പുവെച്ചു. 

യൂണിവേഴ്‌സിറ്റി കാന്റീനുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ സാധനം വാങ്ങുമ്പോള്‍ എഴുപത് ശതമാനം വിലക്കിഴിവും പ്രമോഷന്‍ ഓഫറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പുതിയ അധ്യായന വര്‍ഷം മുതല്‍ പുതിയ നോള്‍ കാര്‍ഡുകള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. മെട്രോ, ട്രാം, ബസുകള്‍, മറൈന്‍ ഗതാഗതം എന്നിവയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. നോള്‍ പേ ആപ്പ് വഴി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഡുകള്‍ വീടുകളിലേക്കും ഡെലിവറി ചെയ്യും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News