Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ കമ്പനി നിലവില്‍ വന്നു

January 03, 2024

news_malayalam_development_updates_in_uae

January 03, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായില്‍ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് പുതിയ കമ്പനി സ്ഥാപിച്ചു. 'പാര്‍ക്കിന്‍ പി എസ് ജി സി' എന്ന കമ്പനിക്ക് പാര്‍ക്കിംഗ് നിയന്ത്രണത്തിനുള്ള ചുമതല നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു. പാര്‍ക്കിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിറവേറ്റുന്നതിന് കമ്പനിക്ക് സാമ്പത്തികവും ഭരണപരവും നിയമപരവുമായ സ്വയംഭരണാധികാരം നല്‍കുന്നതാണ് നിയമം.

പൊതു പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സൃഷ്ടിക്കുക, ആസൂത്രണം ചെയ്യുക, രൂപകല്‍പ്പന ചെയ്യുക, നിയന്ത്രിക്കുക എന്നിവയാണ് കമ്പനിയുടെ ചുമതല. വ്യക്തികള്‍ക്ക് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ നല്‍കുക, പൊതു പാര്‍ക്കിംഗ് ഉപയോഗിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ റിസര്‍വ് ചെയ്യുന്നതിനും പ്രാപ്തമാക്കുക എന്നിവയാണ് കമ്പനിയുടെ പ്രവര്‍ത്തന ലക്ഷ്യം. നിലവില്‍ 99 വര്‍ഷത്തേക്കാണ് കമ്പനിക്ക് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇത് സമാനമായ കാലയളവിലേക്ക് പുതുക്കും. 

പൊതു- സ്വകാര്യ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യുടെ ഉത്തരവാദിത്വങ്ങളും പെര്‍മിറ്റുകളുടെ വിതരണവും ഫ്രാഞ്ചൈസി കരാറിലൂടെ കമ്പനിക്ക് കൈമാറും. അതേസമയം കമ്പനിയുടെ എല്ലാ ഷെയറുകളും പൂര്‍ണമായും ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും. എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ, സബ്സ്‌ക്രിപ്ഷനിലൂടെ കമ്പനിക്ക് ഓഹരികളുടെ ഉടമസ്ഥാവകാശം കൈമാറുന്നത് നിയമവിധേയമാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News