Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ പുതുക്കിയ ബസ് റൂട്ടുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

November 19, 2023

Qatar_Malayalam_News

November 19, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: ദുബായിലെ വിവിധ ബസ് സര്‍വീസ് റൂട്ടുകളില്‍ മാറ്റം വരുത്തിയതായി റോഡ് ഗതാഗത അതോറിറ്റി  അറിയിച്ചു. യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പുവരുത്താനാണ് പുതിയ മാറ്റം. പുതുക്കിയ ബസ് റൂട്ടുകള്‍ നാളെ മുതല്‍ നിലവില്‍ വരുമെന്നും റോഡ് ഗതാഗത അതോറിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

യാത്രക്കാരുടെ സഞ്ചാരം കൂടുതല്‍ എളുപ്പത്തിലാക്കുന്നതിനായി ട്രാം, മെട്രോ, സമുഗ്ര ഗതാഗത സര്‍വീസുകളുമായി ബസ് റൂട്ടുകള്‍ ബന്ധിപ്പിക്കും. ചില ബസുകളുടെ പേരിലും ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

റൂട്ട് 11 എയുടെ പേര് റൂട്ട് 16 എ, 16 ബി എന്നും റൂട്ട് 20ന്റെ പേര് റൂട്ട് 20 എ, റൂട്ട് 20 ബി എന്നും റൂട്ട് 367 എന്നത് 36 എ, 36 ബി എന്നും മാറ്റി. ബസുകളുടെ റൂട്ടുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 29,61,26 റൂട്ടുകള്‍ കടന്നുപോകുന്ന മെട്രോ മാക്‌സ് സ്‌റ്റോപ്പ് അല്‍ ജഫിലിയയിലേക്ക് മാറ്റിയിട്ടുണ്ട്. റൂട്ടുകളില്‍ മാറ്റം വരുത്തിയത് യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News