Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായ് മെട്രോയ്ക്ക് പുതിയ ട്രാക്ക് പ്രഖ്യാപിച്ചു

October 31, 2023

news_malayalam_development_updates_in_uae

October 31, 2023

ന്യൂസ്‌റൂം ഡെസ്ക് 

അബുദാബി: ദുബായ് മെട്രോയ്ക്ക് പുതിയ ട്രാക്ക് അധികൃതര്‍ പ്രഖ്യാപിച്ചു.  ബ്ലൂ ലൈന്‍ എന്ന പേരില്‍ 30 കിലോമീറ്ററില്‍ ട്രാക്ക് ദുബായ് മെട്രോയില്‍ ചേര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ റെഡ്, ഗ്രീന്‍ മെട്രോ ലൈനുകളെ ബന്ധിപ്പിച്ചാണ് പുതിയ ബ്ലൂ ലൈന്‍ വരുന്നത്. പുതിയതായി നിര്‍മിക്കുന്ന 30 കിലോമീറ്റര്‍ പാതയില്‍ 15.5 കി.മീ ഭൂമിക്കടിയിലാണ്. 14.5കിമീ ട്രാക്ക് ഭൂമിക്ക് മുകളില്‍ തൂണുകളിലും സ്ഥാപിക്കും. 

14 സ്റ്റേഷനുകളുണ്ടാകും. ഒരു ഇന്റര്‍ ചേഞ്ച് സ്റ്റേഷന്‍ ഉള്‍പ്പെടെ അഞ്ച് ഭൂഗര്‍ഭ സ്റ്റേഷനുകള്‍, ഒരു ഐക്കണിക് സ്റ്റേഷന്‍, നിലവില്‍ റാഷിദിയിയയിലുള്ള സെന്റര്‍പോയിന്റ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് എലവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകള്‍, അല്‍ ജദ്ദാഫിലെ ഗ്രീന്‍ ലൈനിന്റെ തെക്കന്‍ ടെര്‍മിനസായ ക്രീക്ക് സ്റ്റേഷന്‍ എന്നിവയാണ് സ്റ്റേഷനുകള്‍. 

പുതിയ പാതയുടെ നിര്‍മാണത്തിനും രൂപകല്‍പ്പനയ്ക്കുമായി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News