Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയില്‍ സ്‌കൂള്‍ ബസുകളെ നിരീക്ഷിക്കാന്‍ സലാമ ആപ് പുറത്തിറക്കി

October 21, 2023

news_malayalam_development_updates_in_uae

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളെ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഗതാഗത വകുപ്പിന് കീഴിലെ സംയോജിത ഗതാഗത കേന്ദ്രമാണ് 'സലാമ' എന്ന പേരില്‍ പുതിയ സംവിധാനം പുറത്തിറക്കിയത്. സലാമ ആപ് ഡൗണ്‍ലോഡ് ചെയ്ത് മാതാപിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ കഴിയും. മാതാപിതാക്കള്‍ക്ക് പുറമേ സ്‌കൂള്‍ അധികൃതര്‍ക്കും ഈ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താനാവും. 

കുട്ടികളുടെ സ്‌കൂള്‍ ബസ് യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ആപ്ലിക്കേഷനില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത് കുട്ടികളുടെ സ്‌കൂള്‍ ബസ് റൂട്ട് , ഐഡി നമ്പര്‍ അല്ലെങ്കില്‍ സ്‌കൂള്‍ നമ്പര്‍ എന്നിവ നല്‍കി സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര നിരീക്ഷിക്കാം. കൂടാതെ, കുട്ടികള്‍ സ്‌കൂളില്‍ എത്തുമ്പോള്‍ എസ്എംഎസ്സും ലഭിക്കും. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെങ്കില്‍ അക്കാര്യം അറിയിക്കാനും ആപ്പില്‍ സംവിധാനമുണ്ട്. സ്‌കൂള്‍ ബസുകളുടെ സമയം, ബസ് സഞ്ചരിക്കുന്ന വഴികള്‍ എന്നീ വിവരങ്ങളും മാതാപിതാക്കള്‍ക്ക് ആപ്പിലൂടെ ലഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News