Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ഖത്തര്‍ ഫുട്‌ബോൾ ദേശീയ ടീം‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു 

March 17, 2024

news_malayalam_sports_news_updates

March 17, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി‍ പ്രഖ്യാപിച്ചു. നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ ദേശീയ ടീമിന് നേടിക്കൊടുത്ത ശേഷമാണ് ഹസൻ വിരമിക്കുന്നത്. അല്‍ അന്നാബിയോടൊപ്പമുള്ള തന്റെ കരിയറില്‍, 183 അന്താരാഷ്ട്ര മത്സരങ്ങളിൽ 41 ഗോളുകളാണ് ഹസൻ നേടിയത്. ഖത്തര്‍ 2011 എഡിഷന്‍, ഓസ്ട്രേലിയ 2015, യുഎഇ 2019, ഖത്തര്‍ 2023 എന്നിങ്ങനെ നാല് തവണയാണ് എഎഫ്സി ഏഷ്യന്‍ കപ്പില്‍ പങ്കെടുത്തത്. 

നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍, 2014 ലെ ഗള്‍ഫ് കപ്പും 2019 ലും 2023 ലും നടന്ന എഎഫ്സി ഏഷ്യന്‍ കപ്പും നേടിയ ഖത്തര്‍ ഫുട്ബോള്‍ ദേശീയ ടീമിന്റെ ചരിത്ര നായകന്മാരില്‍ ഒരാളായിരുന്നു ഹസൻ. 16 വര്‍ഷത്തെ കരിയറില്‍ ദേശീയ ടീമിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ക്ക് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അഗാധമായ നന്ദിയും ആത്മാര്‍ത്ഥമായ അഭിനന്ദനവും അറിയിച്ചു. 

‘16 വ​ർ​ഷ​ത്തെ ഹൈ​ദോ​സി​ന്റെ ക​രി​യ​ർ സ്വ​പ്ന​തു​ല്യ​മാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹം നി​ര​വ​ധി നേ​ട്ട​ങ്ങ​ളി​ൽ പ​ങ്കു​വ​ഹി​ച്ചു. ഒ​രു​പി​ടി കി​രീ​ട​ങ്ങ​ളി​ലേ​ക്കും ടീ​മി​നെ ന​യി​ച്ചു. അ​ൽ അ​ന്നാ​ബി​യു​ടെ വി​ശ്വ​സ്ത​നാ​യ നാ​യ​ക​നാ​യി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന പ്ര​ഫ​ഷ​ന​ൽ യാ​ത്ര​യി​ലെ വി​ജ​യ​ങ്ങ​ളി​ൽ ആ​ശം​സ​ക​ൾ നേ​രു​ന്നു’ -ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ട​നേ​ട്ട​ത്തി​നു പി​ന്നാ​ലെ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ബി​ഷ്ത് അ​ണി​യി​ക്കു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ക്യു.​എ​ഫ്.​എ കു​റി​ച്ചു.

2008ലാണ് ഹസൻ ദേശീയ ടീമില്‍ ചേരുന്നത്. അതേ വര്‍ഷം തന്നെ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്തു. ക്യു.എഫ്.എ‍ നല്‍കുന്ന വാര്‍ഷിക അവാര്‍ഡുകളില്‍ 2015 ലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞ ഖ​ത്ത​രി താ​ര​മെ​ന്ന റെ​ക്കോ​ഡും ഹൈ​ദോ​സി​ന് ത​ന്നെ​യാ​ണ്.

2006 മു​ത​ൽ അ​ൽ സ​ദ്ദ് എ​സ്.​സി​യു​ടെ പ്ര​ധാ​ന താ​ര​മാ​ണ് ഹ​സ​ൻ. ഇ​തി​ന​കം 323 മ​ത്സ​ര​ങ്ങ​ളി​ൽ അ​ൽ സ​ദ്ദി​നാ​യി പ​ന്തു ത​ട്ടി. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ക്ല​ബിൽ തു​ട​രും.

ക​രി​യ​റി​ലു​ട​നീ​ളം പി​ന്തു​ണ ന​ൽ​കി​യ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് ഹൈ​ദോ​സ് ഇ​ൻ​സ്റ്റ​​ഗ്രാം പോ​സ്റ്റി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News