Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മ​ക്ക ക്ലോ​ക്ക് ട​വ​റി​ൽ പ്ര​വാ​ച​കന്റെ ജീ​വ​ച​രി​ത്ര​ത്തെ കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്​​ട്ര മ്യൂ​സി​യം ആ​രം​ഭി​ച്ചു 

March 25, 2024

news_malayalam_hajj_umrah_updates

March 25, 2024

ന്യൂസ്‌റൂം ഡെസ്ക്

മ​ക്ക: മ​ക്ക ക്ലോ​ക്ക് ട​വ​റി​ൽ പ്ര​വാ​ച​ക ജീ​വ​ച​രി​ത്ര​ത്തെ കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്​​ട്ര മ്യൂ​സി​യ​ത്തി​​ന്റെ ‘ട്ര​യ​ൽ റ​ൺ’ ആ​രം​ഭി​ച്ചു. മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ​ ക​രീം അ​ൽ ഈ​സ ആ​ണ്​ ഇത് ​​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ്ര​വാ​ച​ക​ച​ര്യ​യെ സേ​വി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാഗമാണിത്. 

മ്യൂ​സി​യ​ത്തി​ൽ 30ല​ധി​കം വി​ഭാ​ഗ​ങ്ങളുണ്ട്. അ​ഞ്ച് അ​ന്താ​രാ​ഷ്​​ട്ര ഭാ​ഷ​ക​ളി​ലാ​യി 200ല​ധി​കം ദൃ​ശ്യ​പ​ര​വും സം​വേ​ദ​നാ​ത്മ​ക​വു​മാ​യ അ​വ​ത​ര​ണ​ങ്ങ​ൾ ന​ൽ​കും. ഏ​റ്റ​വും പു​തി​യ ഡി​ജി​റ്റ​ൽ, ഇ​ൻ​റ​റാ​ക്​​ടി​വ് ഡി​സ്പ്ലേ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മ്യൂസിയം ​​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​വാ​ച​ക​​ന്റെ ജീ​വ​ച​രി​ത്രം സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ​റ​ഞ്ഞു​ത​രു​ന്ന വി​ധ​ത്തി​ലാ​ണ്​ പ്ര​ദ​ർ​ശ​ന​വും മ്യൂ​സി​യ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്​. പ്ര​വാ​ച​ക​​ന്റെ ജീ​വ​ച​രി​ത്ര​ത്തി​​ന്റെ​യും ഇ​സ്​​ലാ​മി​ക നാ​ഗ​രി​ക​ത​യു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര മ്യൂ​സി​യ​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര കൂ​ടി​യാ​ണി​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​സ്​​ലാ​മി​​ന്റെ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും അ​വ​യെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ളെ ഇ​ല്ലാ​താ​ക്കു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News