Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു 

February 22, 2024

news_malayalam_new_rules_in_oman

February 22, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്കത്ത്: മസ്‌കത്ത്​- റിയാദ് ബസ്​ സർവീസ് ആരംഭിച്ചു.​ എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ്​ സ്വകാര്യ ട്രാൻസ്​പോർട്ട്​ കമ്പനിയായ അൽ ഖഞ്ചരി സർവീസ്​ നടത്തുന്നത്​. എല്ലാ ദിവസവും രാവിലെ ആറ് ​മണിക്ക് മസ്കത്തിൽ നിന്ന്​ പുറപ്പെടുന്ന ബസ്​ വൈകുന്നേരം അഞ്ച്​ മണിക്ക് റിയാദിലെ അസീസിയ ഏരിയയിൽ എത്തിച്ചേരും.

ഇമിഗ്രേഷൻ നടപടികളും മറ്റും പൂർത്തിയാക്കുന്നതടക്കം യാത്രയ്ക്ക് ഏകദേശം 18 മുതൽ 20 മണിക്കൂർ വരെ എടുക്കുമെന്ന്​ അൽ ഖഞ്ചാരി ട്രാൻസ്‌പോർട്ട് ഉടമ റാഷിദ് അൽ ഖഞ്ചാരി പറഞ്ഞു. ഒമാനിൽ റൂവി, നിസ്​, ഇബ്രി എന്നിങ്ങനെ മൂന്ന്​ സ്​റ്റോപ്പുകളാണുണ്ടാകുക. സർവീസിന്റെ തുടക്കത്തിൽ ഒരു മാസത്തേക്ക് വൺ​വേ ടിക്കറ്റിന്​ 25 ഒമാൻ റിയാലായിരിക്കും ഈടാക്കുക. ഇതിന്​ ശേഷം 35 റിയാലായിരിക്കും നിരക്ക്​. ബസിൽ കുറഞ്ഞത് 25 യാത്രക്കാരെങ്കിലും ഉണ്ടായിരിക്കണമെന്ന് സൗദി അധികൃതർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ട്​ ഡ്രൈവർമാരെ ഉപയോഗപ്പെടുത്തിയാണ്​ സർവീസ്​ നടത്തുകയെന്നും അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News