Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനം തുടരുന്നു

October 19, 2023

news_malayalam_central_minister_visiting_updates

October 19, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഒമാനിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഒമാന്‍ ഭരണ നേതൃത്വവുമായും ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം ഒമാനിലെത്തിയ വി. മുരളീധരന്‍ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങും ഒപ്പമുണ്ടായിരുന്നു. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലും സന്ദര്‍ശനം നടത്തി.

 

അതേസമയം ഇന്ത്യക്കും ഒമാനുമിടയിലുള്ള സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമാണ് വി മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനമെന്ന് എംബസി സാമൂഹ മാധ്യമമായ എക്‌സില്‍ വ്യക്തമാക്കി. ഒമാനിലെ ഇന്ത്യ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി വി മുരളീധരന്‍ വിവിധ വിഷയങ്ങളില്‍ സംവദിച്ചു . ഇത് മൂന്നാം തവണയാണ് വി. മുരളീധരന്‍ ഒമാന്‍ സന്ദര്‍ശനം നടത്തുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News