Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
എഎഫ്‌സി ഏഷ്യന്‍ കപ്പ്; ഖത്തര്‍ ആരോഗ്യമന്ത്രാലയം ആരാധകര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

January 14, 2024

news_malayalam_moph_updates

January 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ക്കായി ഖത്തറിലെത്തുന്ന ആരാധകര്‍ക്കായി ഖത്തര്‍ ആരോഗ്യമന്ത്രാലയം ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി), പിഎച്ച്‌സിസി എന്നിവയുമായി സഹകരിച്ചാണ് മന്ത്രലായം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ആരാധകരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കിയാണ് തീരുമാനം. 

ടൂര്‍ണമെന്റിനായി എത്തുന്നവര്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, എന്നിവയില്‍ വൈദ്യസഹായം ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്, അടിയന്തിര സേവനങ്ങള്‍ക്കായി ടൂര്‍ണമെന്റ് നടക്കുന്ന എല്ലാ സ്‌റ്റേഡിയങ്ങളിലും എച്ച്എംസിയുടെ ഓപ്പറേറ്റഡ് മെഡിക്കല്‍ ക്ലിനിക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. 

മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്ക് 999 എന്ന നമ്പറില്‍ ബന്ധപ്പെടണം. ദീര്‍ഘനേരം വെയിലേല്‍ക്കുന്ന ആരാധകര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. കടുത്ത തലകറക്കം ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ അവഗണിക്കരുത്, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം, സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കണം, രാവിലെ 11 നും വൈകിട്ട് 4 നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് കുറയ്ക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഭക്ഷണ വസ്തുക്കളിലും പൊടിക്കാറ്റിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുറന്നിരിക്കുന്നതോ, മലിനമായതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സരം കാണാനെത്തുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. മാസ്‌ക് ധരിക്കണം, രോഗലക്ഷണമുള്ളവരോടുള്ള സമ്പര്‍ക്കം കുറയ്ക്കണം, കൈകള്‍ വൃത്തിയായി കഴുകണം, ഇന്‍ഫ്‌ളുവന്‍സ, കോവിഡ് 19 എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകള്‍ എടുക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News