Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അനധികൃത പടക്ക വില്‍പ്പന; യുഎഇയില്‍ ഒരാള്‍ പിടിയില്‍

April 08, 2024

news_malayalam_man_arrested_in_uae_for_illegal_fire_crackers_sale

April 08, 2024

ന്യൂസ്‌റൂം ബ്യൂറോ

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ അനധികൃതമായി പടക്കങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരിയെ പോലീസ് പിടികൂടി. വ്യാപാരിയുടെ വീട്ടില്‍ നിന്ന് 18.5 ടണ്‍ ഭാരമുള്ള 1053 പെട്ടി പടക്കങ്ങളും പോലീസ് കണ്ടെടുത്തു. വീടിന് പിന്നിലെ ഫാമില്‍ പൊതികളായി സൂക്ഷിച്ച നിലയിലാണ് പടക്കങ്ങള്‍ കണ്ടെത്തിയത്. റാസല്‍ഖൈമ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തുക്കള്‍ പിടികൂടിയത്. 

അതേസമയം രാജ്യത്തേക്ക് നിയന്ത്രിത വസ്തുക്കള്‍ കൊണ്ടുവരുന്നതിനും വ്യാപാരം നടത്തുന്നതിനും സൂക്ഷിക്കുന്നതിനുമെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പടക്കങ്ങളുടെ വ്യാപാരം, ഇറക്കുമതി, കയറ്റുമതി, നിര്‍മ്മാണം എന്നിവ നടത്തുന്നവര്‍ക്ക് 1,00,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ഒരു വര്‍ഷമെങ്കിലും തടവും ശിക്ഷയായി ലഭിക്കും.

ന്യൂസ്‌റൂം ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News