Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
മലപ്പുറം സ്വദേശി ദുബായിൽ മരിച്ചു 

October 15, 2023

news_malayalam_death_news_in_uae

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

അജ്‌മാൻ: ദുബായിൽ ഹൃദയാഘതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കോട്ടക്കൽ രണ്ടത്താണി ഓടായപ്പുറത്ത് ഷബീർ അബ്ദുല്ല (40) ആണ് മരിച്ചത്. ഇന്നലെ (ശനിയാഴ്ച്ച) വൈകീട്ട് അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.  ഉടൻ ജി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ​ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: പരേതനായ അബ്ദുൾ അസീസ്, മാതാവ്: സുഹ്‌റ. ഭാര്യ: നുസ്‌ലി. സഹോദരൻ: റിയാസ് (ദുബായ്). മൂന്ന് മക്കളുണ്ട്. ഇളയകുട്ടിയെ പ്രസവിച്ച് ഭാര്യയും കുട്ടികളും നാലു ദിവസം മുൻപാണ് യു.എ. ഇയിൽ തിരിച്ചെത്തിയത്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News