Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു 

December 03, 2023

Malayalam_News_Qatar

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

സലാല: ഒമാനിലെ സലാലയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മൂന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) ആണ് മരിച്ചത്. 16 വർഷമായി സലാലയിൽ ഉണ്ട്. മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. 

നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം യൂനുസിന്റെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയിരുന്നു. അപകടത്തിന് ശേഷം പക്ഷാഘാതം സംഭവിച്ച ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് (ഞായറാഴ്ച) രാവിലെയാണ് മരിച്ചത്. ഭാര്യ: സഹ്ല. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News