Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു 

October 02, 2023

Malayalam_Gulf_News

October 02, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ അബ്ദുൽ ലത്തീഫ് (55) മരിച്ചു. ബുറൈമി അൽ നഹ്ദ സ്റ്റേഡിയം പള്ളിക്ക് സമീപമുള്ള ഗ്രോസറിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

28 വർഷമായി ബുറൈമിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം, കടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് (തിങ്കളാഴ്ച്ച) നാട്ടിൽ പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പിതാവ്: പരേതനായ അലവിക്കുട്ടി. മാതാവ്: പരേതയായ പരീച്ചുമ്മ. ഭാര്യ: റസീന. മക്കൾ: നിസാമുദ്ദീൻ, റിൻഷ, ഫാത്തിമ സഹ്‌മ, ഇർഫാൻ. മൃതദേഹം ബുറൈമി ഖബർസ്ഥാനിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News