Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ തൊഴിലാളി ബസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി

December 24, 2023

news_malayalam_traffic_news_in_uae

December 24, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയില്‍ ഷെയ്ഖ് സായിദ് ബ്രിഡ്ജ് മുതല്‍ ഷെയ്ഖ് സായിദ് ടണല്‍ വരെയുള്ള ( അല്‍ ഖുര്‍ം സ്ട്രീറ്റ് ) ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ തൊഴിലാളികളുടെ ബസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. 26 ല്‍ കൂടുതല്‍ യാത്രക്കാരുള്ള ബസുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയതെന്ന് അബുദാബി പോലീസും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും സംയുക്തമായി അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും അപകടങ്ങള്‍ കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി. 

നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മറ്റ് റൂട്ടുകള്‍ ഉപയോഗിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു. റോഡുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സ്മാര്‍ട്ട് സംവിധാനങ്ങള്‍ വഴി നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News