Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇംഗ്ലീഷ് ചിത്രമായ 'ടോക്ക് ടു മി' ചിത്രത്തിന് പിന്നാലെ 'ബാര്‍ബി'യെയും വിലക്കി കുവൈത്ത്: യുഎഇയിൽ 'ബാർബി' കാണാൻ കുട്ടികളെ അനുവദിക്കില്ല

August 12, 2023

August 12, 2023

ന്യൂസ്‌റൂം ബ്യൂറോ 
കുവൈത്ത്‌ സിറ്റി/ദുബായ് : സൂപ്പർഹിറ്റ് ചിത്രമായ 'ബാര്‍ബി' സിനിമയെ വിലക്കി കുവൈത്ത്.സാന്മാര്‍ഗികതയും സാമൂഹിക പാരമ്പര്യവും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. 

ട്രാൻസ്ജെൻഡർ പ്രധാന വേഷത്തിലെത്തുന്ന 'ടോക് ടു മീ' എന്ന ഓസ്‌ട്രേലിയൻ ഹൊറർ ചിത്രവും കഴിഞ്ഞ ദിവസം കുവൈത്തില്‍ വിലക്കിയിരുന്നു. കുവൈത്ത് സമൂഹത്തിനും പൊതുരീതികള്‍ക്കും വിരുദ്ധമായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമാണ് ഈ രണ്ടു സിനിമകളിലും പ്രചരിപ്പിക്കുന്നതെന്ന് കുവൈത്ത് ഇന്‍ഫര്‍മേഷന്‍സ് കമ്മറ്റി മന്ത്രാലയം അറിയിച്ചു.  

വിദേശ സിനിമകള്‍ പരിശോധിക്കുമ്പോള്‍,  പൊതു സാന്മാര്‍ഗികതയ്ക്ക് വിരുദ്ധമായ സീനുകളുണ്ടെങ്കില്‍ സെന്‍സര്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ കുവൈത്ത് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കാത്ത രീതിയിലുള്ള ആശയങ്ങളോ, സന്ദേശങ്ങളോ, അസ്വീകാര്യമായ പെരുമാറ്റങ്ങളോ ഉള്ളതാണെങ്കിൽ ആ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താൻ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം,  ബാര്‍ബി യുഎഇയിലെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്‌. എന്നാല്‍, പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പതിനഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് കാണാവുന്ന റേറ്റിങ്ങുള്ള സിനിമയായത് കൊണ്ടാണ് ഈ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. സിനിമയുടെ പ്രമേയം കൊച്ചു കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലെന്ന വിലയിരുത്തലിലാണ് സിനിമയ്ക്ക് രാജ്യത്ത് 15+ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News