Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലയാളി വ്യവസായി അബൂദബിയില്‍ മരിച്ച നിലയിൽ 

March 30, 2024

news_malayalam_death_news_in_uae

March 30, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിൽ മലയാളി വ്യവസായിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബൂദബിയില്‍ റിഷീസ് ഹൈപ്പര്‍ മാര്‍ക്കറ്റും റസ്റ്റോറന്റും നടത്തുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയില്‍  റിയാസ് (55) ആണ് മരിച്ചത്.

രണ്ടു ദിവസം മുന്‍പ് വീടുവിട്ടിറങ്ങിയ റിയാസിനെ കുറിച്ച് കുടുംബം അന്വേഷണം നടത്തി വരികയായിരുന്നു. വര്‍ഷങ്ങളായി യു.എ.ഇയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു റിയാസ്. അബൂദാബി ഖാലിദിയയില്‍ പുതിയ റസ്റ്റോറന്റ് തുറക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതായാണ് വിവരം.

റിയാസ് വീട് വിട്ടിറങ്ങിയതിനു ശേഷം യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യ ഷീബ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ ജസീറ ക്ലബിനടുത്തുള്ള ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: അബ്ദുല്‍ റഹ്‌മാന്‍, മാതാവ്: ഷാഹിദ. മക്കള്‍: റിഷിന്‍ റിയാസ്, റിഷിക റിയാസ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News