Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി തൊഴില്‍ പോര്‍ട്ടല്‍ ആരംഭിച്ചു 

January 17, 2024

news_malayalam_development_updates_in_uae

January 17, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യുഎഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ജോബ് പോര്‍ട്ടല്‍ ആരംഭിച്ചു. റിക്രൂട്ടര്‍മാര്‍ക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനും തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ മനസിലാക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോം ആണിത്. "വിമന്‍ ഫസ്റ്റ് ജോബ്‌സ്" എന്നാണ് പോര്‍ട്ടലിന് പേരിട്ടിരിക്കുന്നത്. യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ (ലിംഗ സമത്വ സമിതി) പ്രസിഡന്റ് ഷെയ്ഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. വിമന്‍ ഫസ്റ്റ് ജോബ്സിലെ സിഇഒ പ്രിയങ്ക സെന്‍ഗാര്‍ ആണ് പ്ലാറ്റ്ഫോം സ്ഥാപിച്ചത്. 

തൊഴില്‍ മേഖലയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പോർട്ടൽ ആരംഭിച്ചത്. വനിതാ പ്രൊഫഷണലുകളുടെ കഴിവുകള്‍ക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് റിക്രൂട്ട്മെന്റ് സാധ്യമാവുന്ന വിധത്തിലാണ് പ്ലാറ്റ്ഫോം സജ്ജീകരിച്ചിരിക്കുന്നത്. തുല്യ വേതനം ഉറപ്പാക്കുകയും റിക്രൂട്ട്മെന്റില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും സുതാര്യത നിലനിര്‍ത്തുകയും ചെയ്യുകയെന്ന ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലിന്റെ നയങ്ങള്‍ വിമന്‍ ഫസ്റ്റ് ജോബ്സ് പിന്തുടരും. 

ബാങ്കിങ്, ഫിന്‍ടെക്, എഡ്‌ടെക്, ഹോട്ടലുകള്‍, ആശുപത്രികള്‍, ഭക്ഷ്യ പാനീയം, ലോജിസ്റ്റിക്, ഐ.ടി മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ വനിതാ പ്രൊഫഷണലുകള്‍ക്ക് മാത്രമായുള്ള ഇടമാണിത്. തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഇതിൽ അംഗമാവാം. പരമ്പരാഗത റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ക്ക് പകരം നൂതന സംവിധാനമാണ് ഉണ്ടാവുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News