Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ ജെറ്റ്സ്‌കികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 വയസുകാരി മരിച്ചു

March 07, 2024

news_malayalam_death_news_in_uae

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: ഷാർജയിലെ അൽ മംസാർ ബീച്ചിൽ ജെറ്റ്സ്‌കികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 വയസുകാരി മരിച്ചു. ഇന്നലെ (ബുധൻ) വൈകിട്ട് 6.30നായിരുന്നു അപകടം. അപകട വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് പട്രോളിങ്ങും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പെൺകുട്ടിയും 20 വയസ്സുകാരനായ സഹോദരനും ഓടിച്ച ജെറ്റ്സ്കീ മറ്റൊരു ജെറ്റ് സ്കീയിൽ ഇടിക്കുകയായിരുന്നു. പെൺകുട്ടി തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബുഹൈറ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ജെറ്റ്സ്കീ വാടകയ്ക്ക് നൽകുന്ന കടയുടെ ഉടമയെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം രണ്ടാമത്തെ ജെറ്റ്സ്കി ഓടിച്ച  വ്യക്തിക്ക് പരുക്കില്ല. ഇയാളെ പബ്ലിക് പ്രോസിക്യൂഷൻ വിട്ടയച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News