Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ബഹ്‌റൈനെതിരെ ജപ്പാന് വിജയം

January 31, 2024

news_malayalam_afc_asian_cup_updates

January 31, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ കപ്പ് റൗണ്ട് ഓഫ് 16ൽ ബഹ്‌റൈനെതിരെ ജപ്പാന് വിജയം. ഇന്ന് (ബുധൻ) ഉച്ചക്ക് 2:30ന് അൽ തുമാമ സ്​​റ്റേ​ഡി​യ​ത്തിൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-1 എന്ന സ്കോറിന് ജപ്പാൻ ബഹ്‌റൈനെ പരാജയപ്പെടുത്തി. 

മത്സരത്തിന്റെ 31-ാം മിനിറ്റിൽ ജപ്പാന്റെ റിറ്റ്‌സു ടോയൻ ആദ്യ ഗോ​ൾ നേ​ടി. 49-ാം മിനിറ്റിൽ ടാകെഫുസ കുബോ രണ്ടാമത്തെ ഗോളടിച്ചു. സെൽഫ് ഗോളിലൂടെ 64-ാം മിനിറ്റിൽ ബഹ്റൈൻ ഒരു ഗോൾ സ്വന്തമാക്കി. 72-ാം മിനിറ്റിൽ ജപ്പാന്റെ അയാസെ ഉഎട മൂന്നാമത്തെ ഗോളുമടിച്ച് ക്വാർട്ടർ ഫൈനലിൽ ഇടം നേടി. ഇതോടെ എ.എഫ്.സി മത്സരത്തിൽ നിന്ന് ബഹ്‌റൈൻ പുറത്തായി.

അതേസമയം, ഇന്ന് (ബുധൻ) സിറിയക്കെതിരെ ഇറാൻ അവസാന റൗണ്ട് ഓഫ് 16 മത്സരത്തിൽ പോരാടും. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News