Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
എ.എഫ്.സി ഏഷ്യൻ കപ്പ്; വിയറ്റ്നാമിനെതിരെ ഇറാഖിന് വിജയം 

January 24, 2024

news_malayalam_sports_news_updates

January 24, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പി​ൽ വിയറ്റ്നാമിനെതിരെ ഇറാഖിന് വിജയം. ഇന്ന് (ബുധൻ) ഉച്ചക്ക് 2:30ന് ജാസിം ബിൻ ഹമദ് സ്​​റ്റേ​ഡി​യ​ത്തിൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-2 എന്ന സ്കോറിനായിരുന്നു വിജയം. ​​ 

ക​ളി​യു​ടെ ആദ്യ പകുതി​യി​ൽ (42-ാം മിനിറ്റ്) വിയറ്റ്നാമിന്റെ ബുയി ഹൊഅങ് ആദ്യ ഗോ​ൾ നേ​ടി. 47-ാം മിനിറ്റിൽ​ ഇറാഖിന്റെ റെബിൻ സുലക ഗോ​ൾ അടിച്ച് സ​മ​നി​ല പി​ടിച്ചു. തുടർന്ന് 73-ാം മിനിറ്റിലും 90+12 മിനിറ്റിലും (പെനാൽറ്റി) അയ്‌മെൻ ഹുസൈൻ രണ്ട് ഗോളുകൾ കൂടി സ്വന്തമാക്കി ഇറാഖിന്റെ വി​ജ​യം ഉ​റ​പ്പി​ച്ചു. ഇതോടെ വിയറ്റ്നാം റൗണ്ട് ഓഫ് 16ൽ പ്രവേശിക്കാതെ എ.എഫ്.സിയിൽ നിന്ന് പുറത്തായി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News