Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മരുന്നുകളെക്കുറിച്ച് വാട്‌സ്ആപ്പിലൂടെ അറിയാം; പുതിയ സംവിധാനവുമായി യുഎഇ

October 18, 2023

news_malayalam_development_updates_in_uae

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്:  രാജ്യത്ത് ലഭ്യമായ മരുന്നുകളുടെ വിവരങ്ങള്‍ വാട്‌സ്ആപ് വഴി അറിയാനുള്ള പുതിയ സംവിധാനം പരിചയപ്പെടുത്തി യുഎഇ ആരോഗ്യ മന്ത്രാലയം. ദുബായ് വേള്‍ഡ് സെന്ററില്‍ നടക്കുന്ന ജൈടെക്‌സ് മേളയിലാണ്  24 മണിക്കൂറും മരുന്നുകളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനം അധികൃതര്‍ പരിചയപ്പെടുത്തിയത്. മരുന്നിന്റെ പേര്, വില, മരുന്നില്‍ അടങ്ങിയ വസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഫോം, രാജ്യത്ത് ലഭ്യമായ പാക്കേജ് സൈസ് തുടങ്ങിയ വിവരങ്ങളെല്ലാം വാട്‌സ് ആപ്പിലൂടെ ലഭിക്കും. 

പൊതുജനാരോഗ്യ അവബോധം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മന്ത്രാലയം പുതിയ സംവിധാനം ഒരുക്കിയത്. ആവശ്യമായ മരുന്നുകള്‍ ലഭ്യമാണോ എന്ന് ഉറപ്പുവരുത്താനും കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ പൂര്‍ണമായി മനസിലാക്കാനും പദ്ധതി സഹായിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. 0097142301221 എന്ന നമ്പറില്‍  'ഹൈ' എന്ന് ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മെസേജ് അയക്കുന്നതിലൂടെ യുഎഇയിലെ എല്ലാ താമസക്കാര്‍ക്കും പദ്ധതിയുടെ സേവനം ലഭ്യമാകും. നിലവില്‍ ഇംഗ്ലീഷിലാണ് സേവനം ലഭ്യമാക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News