Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
അബുദാബിയിൽ നിന്നും കണ്ണൂരിലേക്ക് പറക്കാനൊരുങ്ങി ഇൻഡിഗോ, സർവീസുകൾ അടുത്ത മാസം മുതൽ 

April 03, 2024

news_malayalam_indigo_flight_updates

April 03, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള പുതിയ സർവീസുമായി ഇൻഡിഗോ എയർലൈൻസ്. മെയ് 9 മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. വേനൽക്കാലത്ത് യാത്രാസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. 

കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.35ന് അബുദാബിയിലെത്തും. അബുദാബിയിൽ നിന്ന് പുലർച്ചെ 3.45ന് പുറപ്പെട്ട് രാവിലെ 8.40ന് കണ്ണൂരിലെത്തും. ഉപഭോക്താക്കൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്ന് ഇൻഡിഗോ ഗ്ലോബൽ സെയിൽസ് തലവൻ വിനയ് മൽഹോത്ര പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News