Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാനാകുമെന്ന വാർത്ത വ്യാജം

January 23, 2024

news_malayalam_fake_news_updates

January 23, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശിക്കാനാകുമെന്ന പ്രചാരണങ്ങൾ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി) നിഷേധിച്ചു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വീസാ നടപടിക്രമങ്ങളിൽ മാറ്റമില്ലെന്നും ആര്‍ ഒ പി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാശ്മിയെ ഉദ്ധരിച്ച് പ്രാദേശിക ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യു എസ്, കാനഡ, യൂറോപ്യന്‍ വീസകളുള്ള ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് വരുമ്പോള്‍ ഓണ്‍ അറൈവല്‍ വീസ ഉണ്ടായിരിക്കും. 14 ദിവസത്തേക്കാണ് വീസ ലഭിക്കുക. യൂറോപ്യൻ, അമേരിക്കൻ, കനേഡിയൻ താമസ വിസയുള്ള ഇന്ത്യക്കാർക്ക് 14 ദിവസം വിസ ഇല്ലാതെ സൗജന്യമായി ഒമാനിൽ പ്രവേശിക്കാൻ കഴിയുമെന്നും അൽ ഹാഷ്മി പറഞ്ഞു. ഇന്ത്യക്കാർക്ക് ഒമാനിലും ഖത്തറിലും പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന് രണ്ടാഴ്ച മുമ്പ് വ്യപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെയോ ഓൺ അറൈവൽ വിസയിലൂടെയോ യാത്ര ചെയ്യാൻ കഴിന്ന മറ്റ് 62 രാജ്യങ്ങളിൽ രണ്ട് ജി.സി.സി രാജ്യങ്ങൾ മാത്രമാണുള്ളതെന്നും ചില ഓൺലൈൻ പോർട്ടലുകളും റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News