Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഹജ്ജ് സീസണിലേക്കുള്ള താല്‍ക്കാലിക ജോലികളിലേക്ക് ഇന്ത്യക്കാർക്ക് അപേക്ഷിക്കാം

February 15, 2024

news_malayalam_job_vacancy_news

February 15, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്- ഈ വര്‍ഷത്തെ ഹജ്ജ് സീസണിലേക്കുള്ള താല്‍ക്കാലിക ജോലികളിലേക്ക് ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് ജിദ്ദ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍മാര്‍, മെസഞ്ചര്‍മാര്‍ എന്നിവരുടെ താല്‍ക്കാലിക ജോലികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ള 18 വയസ്സ് പൂര്‍ത്തിയായ ഇന്ത്യന്‍ പ്രവാസികള്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. മാര്‍ച്ച് 14 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

ക്ലര്‍ക്ക്, ഡാറ്റാഎന്‍ട്രി പോസ്റ്റുകളില്‍ 3600 റിയാല്‍, ഡ്രൈവര്‍ 2880 റിയാല്‍,  മെസഞ്ചര്‍ 1980 റിയാല്‍ എന്നിങ്ങനെയാണ് ശമ്പള സ്‌കെയില്‍.

കാലാവധിയുള്ള ഇഖാമ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍, സ്‌പോണ്‍സറില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ ലെറ്റര്‍ (NOC), ഡ്രൈവര്‍ പോസ്റ്റിന് ഡ്രൈവിംഗ് ലൈസന്‍സ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് വിഭാഗത്തില്‍ അപേക്ഷിക്കണം. കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.

അംഗീകൃത യൂണിവേഴ്‌സ്റ്റി ബിരുദം, ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയോടൊപ്പം അറബി ഭാഷാ പരിചയം എന്നിവയുള്ളവര്‍ക്കാണ് ക്ലര്‍ക്ക് പോസ്റ്റില്‍ മുന്‍ഗണന. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി പോസ്റ്റിലേക്ക് അപേക്ഷിക്കാം. മക്ക, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് മുന്‍ഗണന.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News