Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഇന്ത്യയിൽ നിന്നും വിദേശത്തേക്കുള്ള വ്യാജ റിക്രൂട്മെന്റ് വർധിക്കുന്നു, മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

December 21, 2023

 Malayalam_News_Qatar

December 21, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: രാജ്യത്ത് രജിസ്റ്റർ ചെയ്യാത്ത റിക്രൂട്ട്‌മെന്റ് ഏജന്റുമാർ വഴി വിദേശത്ത് വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വഞ്ചിക്കപ്പെടുന്നതും ജോലി നേടാൻ നിയമവിരുദ്ധമായി ലക്ഷങ്ങൾ ഈടാക്കുന്നതും വൻതോതിൽ വർധിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ഏജന്റുമാർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടെക്‌സ്‌റ്റ് മെസേജ്, മറ്റ് സാമൂഹ്യ മാധ്യമങ്ങൾ എന്നിവയിലൂടെ നിരവധി നിയമവിരുദ്ധ ഏജന്റുമാർ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.

 

ഈ ഏജൻസികൾ സാധാരണയായി വാട്ട്‌സ്ആപ്പ് വഴി മാത്രമേ ആശയവിനിമയം നടത്തുകയുള്ളൂ. അതിനാൽ ഏജൻസിയിൽ നിന്ന് വിളിക്കുന്നയാളുടെ സ്ഥാനവും ഐഡന്റിറ്റിയും ജോലി ഓഫറുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതയും കണ്ടെത്താൻ സാധിക്കില്ല. ചില ഗൾഫ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, മധ്യേഷ്യൻ രാജ്യങ്ങൾ, ഇസ്രായേൽ, കനഡ, മ്യാൻമർ, ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നിവിടങ്ങളിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

രജിസ്റ്റർ ചെയ്യാത്ത റിക്രൂട്ട്മെന്റ് ഏജൻസികളുടെ വിദേശ റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ എമിഗ്രേഷൻ ആക്ട് 1983 അനുസരിച്ച് നിയമലംഘനവും മനുഷ്യക്കടത്തിന് തുല്യവുമാണെന്നും, ഇത് ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാണെന്നും മന്ത്രാലയം വ്യക്തമാക്കി.  

സാധുതയുള്ള ജോലി ഓഫറുകളിൽ വിദേശ തൊഴിലുടമ, റിക്രൂട്ട്‌മെന്റ് ഏജന്റ്, എമിഗ്രന്റ് വർക്കർ എന്നിവർ കൃത്യമായി ഒപ്പിട്ട തൊഴിൽ കരാറുണ്ടാകും. കൂടാതെ,  തൊഴിൽ കരാറിൽ വാഗ്ദാനം ചെയ്യുന്ന ജോലിയുടെ കാലാവധിയും വ്യവസ്ഥകളും ശമ്പളവും മറ്റ് വേതനങ്ങളും ഉണ്ടാകും. വിദേശത്ത് ജോലി അന്വേഷിക്കുന്നവർ രജിസ്റ്റർ ചെയ്ത റിക്രൂട്ടിംഗ് ഏജന്റുമാരുടെ (ആർ.എ) സുരക്ഷിതവും നിയമപരവുമായ സേവനങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. രജിസ്റ്റർ ചെയ്ത എല്ലാ ആർ.എകൾക്കും ലൈസൻസ് നമ്പർ നൽകിയിട്ടുണ്ട്. ഗവൺമെന്റ് വെബ്‌സൈറ്റ് www.emigrate.gov.in സന്ദർശിച്ച് "ആക്റ്റീവ് ആർ.എയുടെ പട്ടിക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആർ.എയുടെ യഥാർത്ഥത പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

പരാതികൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക:

1) പ്രവാസി ഭാരതീയ സഹായ കേന്ദ്ര (PBSK), വിദേശകാര്യ മന്ത്രാലയം,  റൂം നമ്പർ 1005, പത്താം നില, അക്ബർ ഭവൻ, ചാണകയപുരി, ന്യൂഡൽഹി 110021
- ടോൾ ഫ്രീ നമ്പർ: 1800 11 3090 (ഇന്ത്യയിൽ നിന്ന് മാത്രം ആക്‌സസ് ചെയ്യാം)
- ഫോൺ നമ്പർ: +91-11-2688-5021 
- വാട്സ്ആപ് നമ്പർ +91-7428 3211 44 
- ഇ-മെയിൽ: helpline@mea.gov.in

2) ഓഫീസ് ഓഫ് പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സ്, വിദേശകാര്യ മന്ത്രാലയം, റൂം നമ്പർ 1009, പത്താം നില, അക്ബർ ഭവൻ, ചാണകയപുരി, ന്യൂഡൽഹി 110021 
- ഇ- മെയിൽ: pge@mea.gov.in
- ഇ- മെയിൽ: diroe1@mea.gov.in

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News