Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.എയിൽ ആദ്യ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ പത്തിന് 

November 04, 2023

Malayalam_Qatar_News

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: യു.എ.ഇ ഇ​ന്ത്യ​ൻ എം​ബ​സിയുടെ ആദ്യ ഓ​പ​ൺ ഹൗ​സ് നവംബർ 10ന് (വെള്ളിയാഴ്ച്ച) ​ന​ട​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യു.എ.ഇയിലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും പ​രി​ഹാ​രം കാ​ണാ​നു​മു​ള്ള അ​വ​സ​രം  ഓ​പ​ൺ ഹൗ​സിലൂടെ ലഭിക്കും. നവംബർ പത്തിന്,  വൈകുന്നേരം 3 മണി മുതല്‍ 4 മണി വരെ ഇന്ത്യൻ എംബസിക്ക് മുന്നിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുക.  

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://shorturl.at/ntCMR എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു . തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, കോണ്‍സുല്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിക്കാം. ആദ്യത്തെ ഓപ്പണ്‍ ഹൗസിന്റെ പ്രതികരണം അറിഞ്ഞ ശേഷം ഓപ്പൺ ഹൗസ് തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm


Latest Related News